അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം; 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍: 9 മരണം

1248-flood-assam
അസമിലെ നാഗോൺ ജില്ലയിൽ നിന്നുള്ള ദൃശ്യം (Photo by AFP)
SHARE

ഗുവാവത്തി∙ അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം. 27 ജില്ലകളിലായി 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഒൻപതു പേർക്കു ജീവഹാനി സംഭവിച്ചതായും അഞ്ചുപേരെ കാണാതായതായും സംസ്ഥാന സർക്കാർ അറിയിച്ചു. 6.6 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബുധനാഴ്ച നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മൺസൂണിനു മുന്നോടിയായുള്ള മഴയെ തുടർന്നാണു സംസ്ഥാനത്തു വെള്ളപ്പൊക്കമുണ്ടായത്.

248 ദുരിതാശ്വാസ ക്യാംപുകളിലായി 50,000 ത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു. ഹോജായ്, കച്ചർ എന്നി ജില്ലകളിലാണു പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഹോജായ് ജില്ലയിൽ കുടുങ്ങിയ രണ്ടായിരത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ദുരിതബാധിത പ്രദേശത്തു സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

അസമിലെ ദിമ ഹസാവോവിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും റോഡുകളും റെയിൽ പാതകളും തകർന്നു. സിൽചാർ ജില്ലയിലേക്കുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ 45 ദിവസമെടുക്കുമെന്നും മൂന്നു ദിവസത്തിനകം റോഡിലെ തടസ്സങ്ങൾ പരിഹരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ത്രിപുര, മിസോറാം, മണിപ്പുർ, തെക്കൻ അസം എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദിമ ഹസാവോവിലെ റെയിൽ പാത തകർന്നത് ചരക്കു നീക്കത്തെ സാരമായി ബാധിച്ചു. അവശ്യ സാധനങ്ങൾക്കുള്ള ക്ഷാമം ഈ മേഖലയിൽ രൂക്ഷമായി.

1248-assam-flood
അസമിലെ നാഗോൺ ജില്ലയിൽ നിന്നുള്ള ദൃശ്യം (Photo by AFP)

ഹോജായ്, ലഖിംപൂർ, നാഗോൺ ജില്ലകളിൽ നിരവധി റോഡുകളും പാലങ്ങളും കനാലുകളും തകർന്നു. വരുന്ന നാലു ദിവസങ്ങളിലും സംസ്ഥാനത്തു കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. അസം മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചുവെന്നും ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകി.

English Summary: Assam floods: 9 dead as heavy rain swamps over 1,000 villages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS