ത്രിപുരയിലേത് മോദിമന്ത്രം: 'കഴിവില്ലെങ്കിൽ പടിക്കുപുറത്ത്';മണിക്കിനെ കാത്തും ഗ്രൂപ്പു കളി

HIGHLIGHTS
  • പുറത്തായത്, മഹാഭാരതകാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നെന്നു പറഞ്ഞ മുഖ്യമന്ത്രി
  • ബിജെപി അപകടം മണത്തത് ട്രൈബൽ ഏരിയ തിരഞ്ഞെടുപ്പിനു പിന്നാലെ
tripura-politics-analysis-new
നരേന്ദ്ര മോദി (ഇടത്), ബിപ്ലവ് കുമാർ ദേവും മണിക് സാഹയും (വലത്). ചിത്രം: REUTERS/Adnan Abidi/ Twitter
SHARE

മുഖ്യമന്ത്രിയായി ബിപ്ലവ് കുമാർ ദേവിനു പകരം മണിക് സാഹ! ത്രിപുരയിൽ ബിജെപി നേതൃത്വം നടത്തിയ ഈ മാറ്റത്തിന്റെ വിപ്ലവത്തിലേക്കു നയിച്ച ഘടകങ്ങൾ എന്തെല്ലാമാണ്? ഇടതു കോട്ടയായിരുന്ന ത്രിപുരയിൽ ബിജെപിക്ക് എവിടെയാണ് പാളിയത്? ഗ്ലാമർ താരമായി ഉയർന്നു വന്ന ബിപ്ലവിനു ചുവടു പിഴച്ചത് എവിടെയാണ്? ഭരണത്തിലേറി അധിക നാൾ കഴിയുന്നതിനു മുൻപ് ത്രിപുര ബിജെപിയിൽ നടന്ന സംഭവങ്ങളാണ് തിരഞ്ഞെടുപ്പിനോട് അടുത്ത വേളയിൽ മുഖ്യമന്ത്രി മാറ്റത്തിനു വഴിയൊരുക്കിയത്. എന്നാൽ മുഖ്യമന്ത്രിയെ മാറ്റിയിട്ടും ത്രിപുരയിലെ പ്രശ്നങ്ങൾ തീർന്നില്ല. ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ദിവസം സംസ്ഥാന സഹകരണ മന്ത്രി രാം പ്രസാദ് പോൾ ഉറഞ്ഞു തുള്ളി. കസേരകൾ അടിച്ചു തകർത്തു‌. തർക്കിക്കാൻ വന്ന പ്രാണജിത് സിംഗ റോഡ്, മന്ത്രി ഭഗവൻ ദാസ് എന്നിവർക്കു നേരെ കസേര എറിഞ്ഞു. എന്നാൽ അടുത്ത ദിവസം രാം പ്രസാദ് ‌അനുസരണയുള്ള ആട്ടിൻ കുട്ടിയായി. മണിക് സാഹയ്ക്കു കീഴിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ പറഞ്ഞെങ്കിലും സാഹയുടെ സത്യപ്രതിജ്ഞാ സമയത്ത് പോളും ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയും വൈകിയാണ് വന്നത്. തങ്ങൾ വന്നില്ലെങ്കിലും സത്യപ്രതിജ്ഞ നടക്കുമായിരുന്നല്ലോ എന്ന ജിഷ്ണുദേവ് വർമ തുറന്നടിച്ചു. ‘ത്രിപുരദഹനം’ കെട്ടടങ്ങിയിട്ടില്ലെന്നു സാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA