എറിഞ്ഞ കല്ല് കൊള്ളേണ്ടിടത്തു കൊള്ളാം, കൊണ്ടില്ലെന്നുമിരിക്കാം. രണ്ടായാലും ഏറുസമയത്തെ വേദനയേ ഉള്ളൂ. അതു കഴിഞ്ഞാൽ കഴിഞ്ഞു. പക്ഷേ, പറഞ്ഞ വാക്ക് അങ്ങനെയല്ല. കാലമെത്ര കഴിഞ്ഞാലും അതേൽപിക്കുന്ന മുറിവുകളും വേദനയും അങ്ങനെ നിൽക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ ‘തുടലു പൊട്ടിച്ചോടുന്ന പട്ടി’ എന്നു വിളിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തെങ്കിലും അതുണ്ടാക്കിയ വിവാദത്തിന്റെ അലകൾ അടങ്ങിയിട്ടില്ല. സുധാകരൻ തന്നെ കുറച്ചുകാലം മുൻപ് പിണറായിയെ ‘ചെത്തുകാരന്റെ മകൻ’ എന്നു വിളിച്ചതും വിവാദമായിരുന്നു. ചെത്തുകാരന്റെ മകനാണെന്നതിൽ അഭിമാനമേയുള്ളൂവെന്നും അപമാനമോ ജാള്യമോ ഇല്ലെന്നുമാണ് അന്ന് പിണറായി വിജയൻ മറുപടി പറഞ്ഞത്. കോളജിൽ പഠിക്കുന്ന കാലത്തേ തുടങ്ങിയ വൈരമാണ് സുധാകരനെക്കൊണ്ട് ഇങ്ങനെയൊക്ക പറയിക്കുന്നതെങ്കിൽ, അങ്ങനെ വളരെ പഴകിയ മുൻവൈരാഗ്യമൊന്നുമില്ലാതെതന്നെ പിണറായി നാക്കും വാക്കും കൊണ്ട് മറ്റുള്ളവരെ മുറിപ്പെടുത്തിയ ചില സംഭവങ്ങൾ ചരിത്രത്തിലുണ്ട്.
പരനാറി, കാമഭ്രാന്തൻ, ചങ്ങലയ്ക്കിട്ട പട്ടി... : വാക്കു കൊണ്ട് വെട്ടിയവരും വിഷം ചീറ്റിയവരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.