ന്യൂയോർക്ക്∙ വിലക്കേർപ്പെടുത്തിയെങ്കിലും യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ട്വിറ്ററിൽ! ട്രംപിന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ ആപ്ലിക്കേഷൻ... Donald Trump, Truth Social, Twitter Ban

ന്യൂയോർക്ക്∙ വിലക്കേർപ്പെടുത്തിയെങ്കിലും യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ട്വിറ്ററിൽ! ട്രംപിന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ ആപ്ലിക്കേഷൻ... Donald Trump, Truth Social, Twitter Ban

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ വിലക്കേർപ്പെടുത്തിയെങ്കിലും യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ട്വിറ്ററിൽ! ട്രംപിന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ ആപ്ലിക്കേഷൻ വഴിയാണ് ട്വീറ്റ് ചെയ്തത്. @PresTrumpTS എന്ന അക്കൗണ്ട് വഴിയായിരുന്നു ട്വീറ്റ്. എന്നാൽ അധികം വൈകാതെ ഈ അക്കൗണ്ടും ട്വിറ്റർ വിലക്കി.

‘പ്രസിഡന്റ് ഡോണൾഡ് ജെ. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന ട്വിറ്റർ അക്കൗണ്ട്. പ്രസിഡന്റ് ട്രംപും ഡെവിൻ നൂൺസും ട്രൂത്ത് സോഷ്യലിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അദ്ദേഹം ട്വിറ്ററിലും കേൾക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള അക്കൗണ്ട്’ – സ്വയം വിശേഷിപ്പിച്ച് അക്കൗണ്ടിൽ ചേർത്തിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്.

ADVERTISEMENT

തിങ്കളാഴ്ച 210 സന്ദേശങ്ങളാണ് ട്രൂത്ത് സോഷ്യലിൽനിന്ന് ഇങ്ങനെ പങ്കുവയ്ക്കപ്പെട്ടത്. ട്രംപ് ഫെബ്രുവരി മുതൽ ട്രൂത്ത് സോഷ്യലിൽ നൽകിയ സന്ദേശങ്ങൾ ഇങ്ങനെ പങ്കുവച്ചിട്ടുണ്ട്. ഓരോ ട്വീറ്റിലും ‘റീട്വീറ്റ് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യണ’മെന്ന് ചേർത്തിട്ടുമുണ്ട്.

ചൊവ്വാഴ്ചയാണ് ട്രംപിന്റെ പുതിയ അക്കൗണ്ട് ട്വിറ്റർ വിലക്കിയത്. ഏപ്രിൽ മുതൽ ഈ അക്കൗണ്ട് ആക്ടീവ് ആണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റൽ മന്ദിരത്തിൽ അനുകൂലികൾ നടത്തിയ അക്രമത്തെത്തുടർന്നാണ് ട്രംപിന് ആജീവനാന്ത വിലക്ക് ട്വിറ്റർ ഏർപ്പെടുത്തിയത്.

ADVERTISEMENT

English Summary: Donald Trump 'Back' On Twitter With Truth Social Posts, Banned Again