ലോകമെങ്ങും കോവിഡ്സ്ഥിതി ആശ്വാസ തീരത്തേക്ക് അടുക്കുമ്പോൾ, ഈ മഹാമാരിയെയും അതിനെ ചെറുക്കാൻ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെയും ചോദ്യമുനയിലാക്കുന്നൊരു റിപ്പോർട്ട് ലോകശ്രദ്ധയിലേക്കു വരികയാണ്. ‘കോവിഡ്, സത്യമെന്ത്?’ എന്ന തലക്കെട്ടോടെ യുഎസ്സിലെ പ്രമുഖ ന്യൂറോസർജൻ റസൽ എൽ. ബ്ലേലോക് ‘സർജിക്കൽ ന്യൂറോളജി ഇന്റർനാഷനൽ’ എന്ന ജേണലിൽ എഴുതിയ ലേഖനമാണു ചർച്ചകൾക്ക് അടിസ്ഥാനം. കൊറോണവൈറസിലൂടെയുണ്ടായ കോവിഡ് ഭീകരത യുഎസ് ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്നും എത്രമാത്രം അശാസ്ത്രീയമായാണ് ഈ പകർച്ചവ്യാധിയെ കൈകാര്യം ചെയ്തതെന്നുമാണ് ഡോ. റസൽ ഇതിലൂടെ സമർഥിക്കുന്നതാണ്. കോവിഡ് പ്രതിരോധം ഒരു തട്ടിപ്പായിരുന്നോ? മഹാമാരിയെ സൃഷ്ടിച്ചെടുത്തതാണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പഠനത്തിലൂടെ റസ്സൽ വിശദമാക്കുമ്പോഴും അദ്ദേഹം പറയുന്നതെല്ലാം യാഥാർഥ്യമാണോയെന്ന മറുചോദ്യവും യുഎസിൽ ഉയരുന്നുണ്ട്. യുഎസിലെ സ്ഥിതി അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലെ ശരിതെറ്റുകളെക്കുറിച്ചു ഭിന്നാഭിപ്രായങ്ങളുണ്ടാകാമെങ്കിലും സമാന ആരോപണങ്ങൾ ഇന്ത്യയിലെയും ആരോഗ്യവിദഗ്ധർ പല ഘട്ടങ്ങളിലായി ഉന്നയിച്ചിരുന്നുവെന്ന് മനസ്സിലാക്കുമ്പോൾ ഇതിന്റെ ഗൗരവമേറുന്നു.
HIGHLIGHTS
- കോവിഡ് പ്രതിരോധത്തെ അടിമുടി വിമർശിച്ച് പഠനം
- കോവിഡ് ഭീകരത യുഎസ് ഭരണകൂടത്തിന്റെ സൃഷ്ടിയെന്ന് റിപ്പോർട്ട്
- ന്യൂറോസർജന്റെ പരാമർശങ്ങൾ ഇന്ത്യയെ സംബന്ധിച്ചും പ്രധാനം