ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം; ഇപ്പോൾ മന്ത്രിയാകാനില്ല: ഗണേഷ്

ganesh-kumar
കെ.ബി. ഗണേഷ് കുമാർ
SHARE

കണ്ണൂർ∙ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുത്താൽ നന്നായിരിക്കുമെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. താൻ ഇപ്പോൾ മന്ത്രിയാകാനില്ല. പാർട്ടി അതിനെപ്പറ്റി ആലോചിച്ചിട്ടുമില്ല.

കെഎസ്ആർടിസിയിൽ ഷെഡ്യൂളിങ് പുനഃക്രമികരിച്ചാലേ ലാഭകരമാവൂ. ഡീസൽ വില വർധിച്ചതും കോർപറേഷൻ നഷ്ടത്തിലാവാൻ കാരണമായിട്ടുണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു. സർക്കാർ സഹായം ഉറപ്പായും ലഭിക്കണമെന്നും തൊഴിലാളികൾ പണിമുടക്കുന്നതു ശമ്പളം കിട്ടാതിരിക്കാൻ കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടേണ്ട കാര്യമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്തു പറയേണ്ടതില്ല. ചിലരെ കരിവാരിത്തേക്കണമെന്നു ചിലർക്ക് ആഗ്രഹം കാണുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

English Summary: KB Ganesh Kumar on KSRTC crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA