വേളാങ്കണ്ണിക്കു പോയ മലയാളി കുടുംബം അപകടത്തിൽപ്പെട്ടു; 1 മരണം, 4 പേർക്ക് പരുക്ക്

velankanni-accident
അപകടത്തിൽപ്പെട്ട കാർ
SHARE

മേട്ടുപ്പാളയം∙ വേളാങ്കണ്ണി തീർഥാടനത്തിനു പോയ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു. വയനാട് പുൽപ്പള്ളി മരക്കടവ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ജോസ് കണികുളമാണ് (65) മരിച്ചത്. മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്നയാളാണ്. മകൻ ജോബേഷ് (35), ജോബേഷിന്റെ മകൾ അനാമിക (9), തോമസ് (68), ജോർജ് (60) എന്നിവർക്കാണ് പരുക്കേറ്റത്.

ഈ മാസം പതിനാറിനാണ് ഇവർ വേളാങ്കണ്ണി തീർഥാടനത്തിനായി പോയത്. അവിടെനിന്നു തിരികെ വരുമ്പോഴായിരുന്നു അപകടം. മേട്ടുപ്പാളയത്തിനിന്നു മൂന്നാമത്തെ ഹെയർപിൻ വളവിനടുത്തുവച്ച് നിയന്ത്രണംവിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു. ജോബേഷ് ആയിരുന്നു കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ജോബേഷിന്റെ പിതാവ് ജോസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവസ്ഥലത്തെത്തിയ പൊലീസ് കാറിലുണ്ടായിരുന്ന എല്ലാവരെയും മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മേട്ടുപ്പാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: Malayali family met with accident while returning from Velankanni, one died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
FROM ONMANORAMA