ഡൽഹിയില്‍ 13 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു; 3 പേർ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി∙ ഡൽഹിയിലെ വീട്ടിൽ നിന്നു കാണാതായ 13 വയസ്സുകാരിയെ സാകേത് മെട്രോ സ്‌റ്റേഷനു സമീപം കണ്ടെത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തു.

മോഹിത് (20), ആകാശ് (19), ഷാരൂഖ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, അന്യായമായി തടഞ്ഞുവയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളും പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഏപ്രിൽ 24ന് വൈകിട്ട് അഞ്ചിനാണ് പെൺകുട്ടി വീട്ടിൽ നിന്നു പുറത്തുപോയത്. സുഹൃത്തിന്റെയോ ബന്ധുക്കളുടെയോ വീട്ടിൽ പോയതാകാമെന്നാണു വീട്ടുകാർ കരുതിയത്. മടങ്ങിയയെത്താത്തതിനെ തുടർന്നു മാതാപിതാക്കൾ ഏപ്രിൽ 26ന് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ കാണാതായെന്ന പോസ്റ്റർ കണ്ട പ്രദേശവാസിയാണു കുട്ടിയെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. 

തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളിലൊരാൾ സൗത്ത് ഡൽഹിയിലുണ്ടെന്ന് മേയ് 1ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പൊലീസ് എത്തുമ്പോൾ പെൺകുട്ടി ലഹരിയിലായിരുന്നു. തുടർന്ന് എയിംസിൽ നടത്തിയ വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചു.

സംഭവ ദിവസം, പച്ചക്കറി വാങ്ങാന്‍ മാർക്കറ്റിലേക്ക് പോകാനായി ഷാരൂഖിന്റെ ഓട്ടോറിക്ഷയില്‍ കയറിയതായിരുന്നു പെൺകുട്ടി. എന്നാൽ പെൺകുട്ടിയെ മാർക്കറ്റിൽ ഇറക്കിവിടാതെ, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഓഖ്‌ലയിലേക്കു കൊണ്ടുപോയി. അവിടെ വച്ച് ശീതളപാനീയം നൽകി പീഡിപ്പിച്ചു. പിന്നീടു വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചു. ശേഷം ടിഗ്രിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തി. മറ്റു പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary: Missing 13-Year-Old Girl Abducted, Gang-Raped In Delhi, 3 Arrested: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS