കോഴിക്കോട് ∙ കൊളത്തറ റഹ്മാൻ ബസാർ അരീക്കുളത്തിൽ വീണ് വിദ്യാർഥി മുങ്ങിമരിച്ചു. കൊളത്തറ പൂവങ്ങൽ സ്വദേശി സംഗീത് (15) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കുളത്തിൽ മുങ്ങിത്താഴുന്നതു കണ്ട് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് സംഗീത്.
English Summary: School student drowns in pond in Kozhikode