ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് െക.സുധാകരനെതിരെ കേസെടുത്തതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്ന് സതീശൻ പറഞ്ഞു.

നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ച പിണറായിക്കെതിരെ കേസില്ല. കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗങ്ങൾ നടത്തിയത് പിണറായി വിജയനാണ്. യുഡിഎഫ് നേതാക്കൾ ആരും ഇത്തരം പദപ്രയോഗങ്ങൾ നടത്താറില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു.

കൊച്ചി കോർപറേഷൻ ഭരണം നഷ്ടപ്പെടാതിരിക്കാൻ സിപിഎം ബിജെപിയെ സഹായിച്ചെന്നും വി.ഡി.സതീശൻ ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർഥിക്കു കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ചതിനേക്കാൾ 78 വോട്ട് അധികം കിട്ടിയതായും സതീശൻ പറഞ്ഞു.

English Summary: VD Satheesan Slams CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com