ജമ്മു കശ്‍മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു; 10 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

1248-ramban-tunnel
SHARE

ശ്രീനഗർ∙ ജമ്മു കശ്‍മീരിലെ റംബാൻ ജില്ലയിലെ ഖോനി നല്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണു. നാലു പേർക്ക് പരുക്കേറ്റു. 3 പേരെ രക്ഷപ്പെടുത്തി. തുരങ്കത്തിനടിയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. കരസേനയുടെയും പൊലീസിന്റെയും സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തുരങ്കത്തിനടിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി റംബാൻ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണു സംഭവം. തുരങ്കത്തിന്റെ 40 മീറ്ററോളം ഉള്ളിൽ ആയിരുന്നു അപകടം ഉണ്ടായത്.

തുരങ്കത്തിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന നിരവധി യന്ത്രങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. തുരങ്കനിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്ന സരള എന്ന കമ്പനിയുടെ തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയത്. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജാദവ് റോയ് (23), ഗൗതം റോയ് (22), സുധീർ റോയ് (31), ദീപക് റോയ് (33), പരിമൾ റോയ് (38), ശിവ ചൗഹാൻ (26), നവരാജ് ചൗധരി (26), കുഷി റാം (25), മുജാഫർ (38) ഇസ്രത്ത് (30) എന്നിവരെ കാണാതായതായി അധികൃതർ അറിയിച്ചു. 

English Summary: At least 10 trapped after under-construction tunnel collapses in J&K's Ramban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA