ADVERTISEMENT

തിരുവനന്തപുരം ∙ വനം മേധാവിയായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ ശുപാർശ ചെയ്യാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനിച്ചു. വനം മേധാവിയായ പി.കെ.കേശവൻ 31ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. മന്ത്രിസഭ അന്തിമ തീരുമാനമെടുക്കും.

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിനെത്തുടർന്ന് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സർ‌വീസിൽ തിരിച്ചെടുത്തശേഷം വകുപ്പുതല നടപടികൾ സർക്കാർ അവസാനിപ്പിച്ചു. സർക്കാർ അറിയാതെയാണ് ബേബി ഡാമിനോട് ചേർന്ന 15 മരങ്ങൾ മുറിക്കാൻ ബെന്നിച്ചൻ അനുമതി നൽകിയതെന്നായിരുന്നു വിമർശനം.

എന്നാൽ, സെക്രട്ടറിതല നിർദേശം ലഭിച്ചതിനെത്തുടർന്നായിരുന്നു അനുമതി നൽകിയതെന്നാണ് ബെന്നിച്ചൻ സർക്കാരിനോട് വിശദീകരിച്ചത്. ഇതു സംബന്ധിച്ച തെളിവുകളും പുറത്തു വന്നിരുന്നു. 

English Summary: Bennichan Thomas to be made Forest Department Chief proposal by High Level meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com