ADVERTISEMENT

കൊച്ചി∙ അഫ്ഗാനിസ്ഥാനിൽ നിന്നു കടത്തിക്കൊണ്ടു വന്ന, 1500 കോടി രൂപ വിലവരുന്ന 220 കിലോഗ്രാം ഹെറോയിനുമായി 2 ബോട്ടുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ പിടികൂടി. 2 ബോട്ടുകളിലുണ്ടായിരുന്ന 20 തൊഴിലാളികളെയും ഡിആർഐ അറസ്റ്റ് ചെയ്തു. കന്യാകുമാരി തീരത്തു നിന്നുള്ളതാണു 2 ബോട്ടുകളും. ഡിആർഐയുടെ കസ്റ്റഡിയിലുണ്ട്.

drugs-kochi-1
ലഹരി കടത്തിയ ബോട്ട്

അഗത്തി തീരത്തു വച്ച് 2 ദിവസം മുൻപു കസ്റ്റഡിയിലെടുത്ത ബോട്ടുകൾ ഇന്നു പുലർച്ചെ മട്ടാഞ്ചേരിയിലെത്തിച്ചിരിക്കുകയാണ്. ഡിആർഐക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അഗത്തിക്കു സമീപത്തു വച്ച് ബോട്ടുകൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.

Drug Addiction
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടിച്ചെടുത്ത ബോട്ടുകൾ

English Summary: Heroin seized in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com