38 വർഷം മുൻപാണ് ഒരു പാലം കേരളത്തിൽ ചിരിയുടെ അലയൊലികൾ തീർത്തത്. മലയാളത്തിന്റെ ക്ലാസിക്കൽ സംവിധായകനായ കെ.ജി.ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എന്ന സിനിമയിലൂടെയാണു പാലം മലയാളിയുടെ ചിരി വിഭവമായി മാറിയത്. 1984 ലായിരുന്നു അത്. കലാകാരന്മാർക്കു പ്രവചന സിദ്ധിയുണ്ടെന്ന വിലയിരുത്തലുകൾ അച്ചട്ടാണെന്നു വിശ്വസിപ്പിക്കുന്ന രീതിയിൽ രണ്ടു പാലങ്ങൾ മലയാളികളുടെ ചർച്ചയിലേക്കു പിന്നീട് കടന്നു വന്നു. ആദ്യം പാലാരിവട്ടം പാലം. ഇപ്പോൾ ഇതാ കൂളിമാട് പാലവും. സിനിമയിലെ പാലം ചിരിക്കു വഴിമരുന്നിട്ടെങ്കിൽ ഭരണകർത്താക്കളെ ഓഡിറ്റ് ചെയ്യുന്നതിനുള്ള ഉപാധിയായി മാറിയിരിക്കുകയാണു പാലാരിവട്ടം, കൂളിമാട് പാലങ്ങൾ. പാലാരിവട്ടത്തെ പാലം യുഡിഎഫിനുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ജയിലിൽ കിടക്കേണ്ട സ്ഥിതി വരെയുണ്ടായി. രണ്ടാം പിണറായി സർക്കാരിന്റെ തിളങ്ങി നിൽക്കുന്ന മുഖമായിരുന്നു പൊതുമരാമത്ത് വകുപ്പ്. വ്യക്തിപരമായ വിവാദങ്ങൾക്കിടയിലും ഊർജസ്വലമായ ഇടപാടുകളിലൂടെ മന്ത്രി മുഹമ്മദ് റിയാസ് കയ്യടി നേടി. ആ തിളക്കത്തിലേക്കു വീണ കറയായിരിക്കുകയാണു കൂളിമാട് പാലത്തിന്റെ 3 ബീമുകൾ തകർന്നു വീണ സംഭവം. പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക വേളയിൽ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെയുണ്ടായ അപകടത്തിന് ആഘാതമേറെയാണ്. ഹൈഡ്രോളിക് ജാക്കിയുടെ യന്ത്രത്തകരാറാണു കാരണമെന്ന പ്രാഥമിക വിശദീകരണമെത്തിയെങ്കിലും കൂളിമാട് പാലം എൽഡിഎഫിനുണ്ടാക്കിയ രാഷ്ട്രീയ ആഘാതം വലുതാണ്. പാലാരിവട്ടവും കൂളിമാടും താരതമ്യം ചെയ്തുകൊണ്ടുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ പറന്നു നടക്കുന്നു.
ഇടതിന്റെ തൃക്കാക്കര സ്വപ്നത്തിന്മേൽ ഇടിഞ്ഞു വീണ് ‘പഞ്ചവടിപ്പാലം'; യന്ത്രമോ പ്രതി?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.