ഹൈദരാബാദ് ∙ ഇന്ത്യയിൽ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ. 4 കണ്ടെത്തിയതായി സ്ഥിരീകരിച്ച് ജനിതക പരിശോധനയ്ക്കുള്ള ലാബുകളുടെ കൺസോർഷ്യമായ ഇൻസകോഗ്. ഹൈദരാബാദിലെ രോഗിയിലാണ് കഴിഞ്ഞ ദിവസം ബി.എ. 4 സാന്നിധ്യം കണ്ടെത്തിയത്. മേയ് ഒൻപതിനു ദക്ഷിണാഫ്രിക്കയിൽ നിന്നാണ് രോഗി എത്തിയത്. ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഒമിക്രോണിന്റെ ആദ്യ വകഭേദങ്ങളാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്. ബി.എ. 4, ബി.എ.5 വകഭേദങ്ങളാണ് നിലവിൽ ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്നത്.
English Summary: India’s 1st case of BA.4 Omicron variant reported in Hyderabad