ആര് വോട്ട് തന്നാലും സ്വീകരിക്കും; നാലാം മുന്നണി എന്നു പറഞ്ഞാൽ ഒന്നും നടക്കില്ല: മന്ത്രി

v-sivankutty-1
വി.ശിവൻകുട്ടി
SHARE

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആര് വോട്ടു തന്നാലും എൽഡിഎഫ് സസന്തോഷം സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇടതുപക്ഷത്തിന് അനുകൂലമായുള്ള മുന്നേറ്റമാണ് വോട്ടർമാർക്കിടയിൽ ഉള്ളത്. യുഡിഎഫ് ജയിച്ചതുകൊണ്ട് ഇവിടെ വികസനം വരാൻ പോകുന്നില്ല. എൽഡിഎഫ് ജയിച്ചാലെ വികസനം വരൂ. ആര് വോട്ട് തന്നാലും ഞങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

ശക്തമായ രാഷ്ട്രീയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നാലാം മുന്നണി എന്നു പറഞ്ഞാൽ ഒന്നും നടക്കില്ല. ജനങ്ങൾ ബോധമില്ലാത്തവരാണോ? സമ്പത്തു കൊണ്ട് രാഷ്ട്രീയത്തെ കീഴടക്കാൻ പറ്റുമോ?. സ്വതന്ത്ര വേഷം കെട്ടിയിറങ്ങുന്നവർ സ്ഥായിയല്ല. മുൻപ് പറ്റിയ തെറ്റ് തിരുത്താൻ തൃക്കാക്കരയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: Minister V Sivankutty on Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA