മുഖ്യമന്ത്രി മലയാളത്തിലെ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവ്: രമേശ് ചെന്നിത്തല

ramesh-chennithala-1248
രമേശ് ചെന്നിത്തല (ഫയൽ ചിത്രം)
SHARE

കൊച്ചി∙ മലയാളത്തിലെ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാക്കി മഷിത്തണ്ടുകളും അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെയാണുള്ളത്. ബിഷപ്പിനെ മുതൽ സെൽഫി എടുക്കാൻ വന്ന എസ്എഫ്ഐ പ്രവർത്തകനെയും മാധ്യമങ്ങളെയും വരെ അധിക്ഷേപിക്കുന്ന പിണറായിയെ‌ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ചെലവിൽ ആരും വെള്ള പൂശണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അസഭ്യവും ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. ഇതൊന്നും മനസിലാകാതിരിക്കാൻ ആരും പ്രകാശം പരത്തുന്നവരല്ല. എല്ലാവരും ബഹുമാനിക്കുന്ന പി.ടി.തോമസിന്റെ വിയോഗത്തെ സുവർണാവസരമായി കണ്ടയാളാണ് മുഖ്യമന്ത്രി. ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായിട്ടുണ്ട്. അതിൽ നിന്നു ശ്രദ്ധതിരിക്കാനുള്ള അടവാണ് കെ.സുധാകരനെതിരായ കേസെന്നും അദ്ദേഹം പറഞ്ഞു.

English Summary: Ramesh Chennithala against CM Pinarayi Vijayan over K Sudhakaran case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA