റോഡ് മുറിച്ചു കടക്കവെ ബൈക്ക് ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

sasidhara
ശശിധരപണിക്കർ
SHARE

ചേർത്തല∙ പൂച്ചാക്കലിൽ റോഡ് മുറിച്ചു കടക്കവെ ഓട്ടോറിക്ഷ ഡ്രൈവർ ബൈക്ക് ഇടിച്ചു മരിച്ചു. ചേന്നം പള്ളിപുറം 16ാം വാർഡ് പൊങ്ങപറമ്പിൽ ശശിധരപണിക്കർ (65) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ചേർത്തല-അരൂക്കുറ്റി റോഡിൽ ഒറ്റപ്പുന്ന ജംങ്ഷനിലാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ശശിധരപണിക്കരുടെ തലയ്ക്ക് പരുക്കേറ്റു.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശശിധരപണിക്കർ വർഷങ്ങളായി ഒറ്റപ്പുന്ന ജംങ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഭാര്യ: കോമളവല്ലി. മക്കൾ: ശ്രീക്കുട്ടൻ. സൗമ്യ.

English Summary: Road accident; Auto driver killed in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA