കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്നും, നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. അതേസമയം, ലോ ഫ്ലോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണെന്ന് അദ്ദേഹം വിമർശിച്ചു.
ലോകത്തിലാദ്യമായി സംഭവിക്കുന്ന കാര്യമാണിത്. വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നു. കോഴി വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഈ വിമര്‍ശനം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നിലപാടിനോടു ചേര്‍ത്തു വായിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary: Sabu M Jacob on turning Low Floor Buses into Classrooms