കെ.വി.തോമസിന്‍റെ സഹോദരന്‍റെ നിര്യാണം; അനുശോചിച്ച് കത്തയച്ച് സോണിയ

kv-peter-sonia-1
സോണിയ ഗാന്ധി, കെ.വി.പീറ്റർ
SHARE

കൊച്ചി ∙ സഹോദരന്‍ ഡോ. കെ.വി.പീറ്ററിന്‍റെ നിര്യാണത്തില്‍ കെ.വി.തോമസിനെ അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ സോണിയ, കുടുംബത്തിന്‍റെ വിഷമത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. കെ.വി.തോമസിനയച്ച കത്തിലാണ് സോണിയ അനുശോചനം അറിയിച്ചത്.

കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ സ്പൈസസ് ഗവേഷണ വിഭാഗം ഡയറക്ടറുമായിരുന്ന കെ.വി.പീറ്റർ (74) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കൊച്ചി കുമ്പളങ്ങി കുറുപ്പച്ചേരിൽ വീട്ടിൽ 1948ൽ ജനിച്ച പീറ്റർ ഉത്തർപ്രദേശിലെ ജി.ബി.പന്ത് സർവകലാശാലയിൽ അസി. പ്രഫസറായണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

വൈസ് ചാൻസലറായിരുന്ന എൻ.കാളീശ്വരനാണ്, പച്ചക്കറി പ്രജനനത്തിലെ മികവ് കണക്കിലെടുത്ത് ഡോ. പീറ്ററിനെ കേരള കാർഷിക സർവകലാശാലയിൽ എത്തിച്ചത്. പച്ചക്കറി ശാസ്ത്ര വിഭാഗത്തെ ഇന്ത്യയിലെ  മികച്ച വകുപ്പുകളിലൊന്നാക്കി മാറ്റിയ പീറ്റർ, രാജ്യാന്തരശ്രദ്ധ നേടിയ നൂറിലേറെ ഗ്രന്ഥങ്ങളും രചിച്ചു. 

ചെന്നൈ ആസ്ഥാനമായ ഇന്റർനാഷനൽ സൊസൈറ്റി ഫോർ നോനി സയൻസ് സെക്രട്ടറിയാണ്. ഇന്ത്യൻ സൊസൈറ്റി ഓഫ് വെജിറ്റബിൾ സയൻസ് ഫെലോ, ഇന്ത്യൻ സൊസൈറ്റി ഓഫ് സ്പൈസസ് ഫെലോ, അഗ്രികൾച്ചറൽ സയൻസ് റിക്രൂട്മെന്റ് ബോർഡ് അംഗം എന്നീ പദവികൾ വഹിച്ചു. ഭാര്യ: വിമല. മക്കൾ: അൻവർ, അജയ്.

English Summary: Sonia Gandhi condoles on death of KV Peter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA