ADVERTISEMENT

കോട്ടയം ∙ ചിങ്ങവനം–ഏറ്റുമാനൂർ റൂട്ടിൽ ഇരട്ടപ്പാത നിർമാണം നടക്കുമ്പോൾ വേണാടും പരശുറാമും പോലെ ജനം കാര്യമായി ആശ്രയിക്കുന്ന ട്രെയിനുകൾ റെയിൽവേ റദ്ദാക്കുന്നത് എന്തുകൊണ്ടാകും?. തെക്കൻ ജില്ലകളിലെയും മലബാറിലെയും ട്രെയിൻ യാത്രികരുടെ സംശയമിതാണ്. റെയിൽവേയുടെ മറുപടി ഇതാണ്: എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒരുലൈൻ ട്രാക്ക് മാത്രമുള്ളതുമാണു കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതോടെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കാൻ കാരണം.

കൂടുതൽ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടാൽ ഒരു ലൈൻ ട്രാക്ക് ആയതിനാൽ വലിയ ബ്ലോക്ക് ഉണ്ടാകും. എറണാകുളത്ത് ട്രെയിൻ അറ്റകുറ്റപ്പണികൾക്കും മറ്റുമായി 3 പിറ്റ്‌ലൈനുകൾ മാത്രമാണ് ഉള്ളത്. ഇത് എറണാകുളത്തുനിന്നു സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കു മാത്രമാണു തികയുക. മറ്റു ട്രെയിനുകൾ കൂടി എത്തിയാൽ കൂടുതൽ സമയം എടുക്കും. ഇതു മറ്റു ട്രെയിനുകൾ വൈകാൻ കാരണമാകുമെന്നും റെയിൽവേ പറയുന്നു.

വേണാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം മെയിൽ, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളാണു റദ്ദാക്കുന്നതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ. 21 ട്രെയിനുകളാണ് ഇന്നു മുതൽ 28 വരെയുള്ള ദിവസങ്ങളിൽ റദ്ദാക്കുന്നത്. 24 മുതൽ 28 വരെ പകൽ 10 മണിക്കൂർ കോട്ടയം വഴി ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 7.45 മുതൽ വൈകിട്ട് 5.45 വരെയാണ് നിയന്ത്രണം.

English Summary: 21 trains cancelled due to Kottayam track doubling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com