ബിജെപി ഭരണഘടനയെ തകിടം മറിയ്ക്കുന്നു: ലണ്ടനിലെ കോൺക്ലേവിൽ രാഹുൽ ഗാന്ധി

rahul
രാഹുൽ ഗാന്ധി
SHARE

ലണ്ടൻ ∙ ജനാധിപത്യപരമായ സംവാദങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകിടം മറിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബ്രിട്ടനിൽ സംഘടിപ്പിച്ച ‘ഐഡിയാസ് ഫോർ ഇന്ത്യ’ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യൻ ഭരണഘടന ആക്രമിക്കപ്പെടുകയാണ്. ലോകത്ത് ഏറ്റവും നന്നായി ജനാധിപത്യം നിലനിർത്തുന്നത് ഇന്ത്യയാണ്. അതിന് കോട്ടം തട്ടിയാൽ അതിന്റെ പ്രതിഫലനം ആഗോളതലത്തിൽ ബാധിക്കും. എല്ലാവർക്കും തുല്യത എന്നതാണ് ഞങ്ങളുടെ ആശയം. ജനങ്ങൾ പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതിൽ വിശ്വസിക്കുന്നു. എന്നാൽ ബിജെപിയും ആർഎസ്എസും ആനുകൂല്യങ്ങൾ ചിലർക്കു മാത്രമായി നൽകുകയാണ്.

ഇന്ത്യയുടെ ആത്മാവിൽ ഞാൻ വിശ്വസിക്കുന്നു. ഇപ്പോഴുള്ളതിനേക്കാൾ മനോഹരമായത് വരാൻ ഇരിക്കുന്നുണ്ട്. കോൺഗ്രസ് പാർട്ടി വിഭാഗീയതയ്ക്കെതിരെ പോരാടുകയാണ്. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള കടമയാണ് നിർവഹിക്കുന്നത്’-രാഹുൽ പറഞ്ഞു. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് രാഹുൽ വിദേശത്ത് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.  

English Summary: BJP attacks institutions; Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA