ന്യൂഡൽഹി ∙ വധശിക്ഷ വിധിക്കുന്നതിന് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. പകപോക്കല്‍ പോലെ വിചാരണക്കോടതി വധശിക്ഷ വിധിക്കുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മധ്യപ്രദേശിൽ കവർച്ചയ്ക്കിടെ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 3 പേർ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
പ്രതിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ തേടുകയും മനോനില പരിശോധിക്കുകയും വേണം. പശ്ചാത്തപിക്കാന്‍ സാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി. കുടുംബ പശ്ചാത്തലം ഉൾപ്പെടെ എല്ലാ വിവരങ്ങളും സർക്കാർ ശേഖരിച്ച് കോടതിക്ക് നൽകണം. ഇവയെല്ലാം പരിശോധിച്ച് മാത്രമേ വധശിക്ഷാ നടപടിയിലേക്ക് പോകാവൂയെന്നും ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
English Summary: Death Penalty -Trial Court Must Elicit Information From State & Accused On Mitigating Circumstances : Supreme Court Issues Guidelines