കോട്ടയം ∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവലിന്‍റെ മൊഴിയെടുത്തു. കോട്ടയത്തു വച്ചാണ് ക്രൈംബ്രാഞ്ച് സംഘം ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിന് ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയാമെന്നും ബിഷപ് മൊഴി നൽകി.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ് ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. നെയ്യാറ്റിൻകര ബിഷപ്പും ദിലീപുമായും അടുത്തബന്ധമുണ്ടെന്നും വഴിവിട്ട ഇടപെടൽ നടത്തിയെന്നും ബാലചന്ദ്രകുമാർ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ മൊഴിയെടുത്തത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നേരത്തേയും ബിഷപ്പിന്റെ മൊഴിയെടുത്തിരുന്നു.
English Summary: Dileep conspiracy case: Crime Branch recorded Neyyattinkara Bishop's statement