ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിക്കിടെ തദ്ദേശസ്ഥാപനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്കു ചെലവഴിക്കാവുന്ന തുക കുത്തനെ കൂട്ടി സര്‍ക്കാര്‍. ഇനി മുതൽ 75,000 രൂപ വരെ ‌ചെലവഴിക്കാം. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് വിവിധ ഉദ്ഘാടന പരിപാടികൾ തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്നതിനിടെയാണ് തുകയിൽ മൂന്നിരട്ടി വർധന വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്.

മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികൾക്ക് 25,000 രൂപയും അല്ലാത്തവയ്ക്ക് 10,000 രൂപയും ചെലവഴിക്കാനാണ് 2015ൽ അന്നത്തെ സർക്കാർ തീരുമാനിച്ചത്. പുതിയ ഉത്തരവു പ്രകാരം പൊതുസ്ഥലം, വാടക കെട്ടിടം, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് 75,000 രൂപ വരെ ചെലവഴിക്കാം. മറ്റിടങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പരമാവധി 50,000 രൂപയും ചെലവിടാം. മറ്റു ചടങ്ങുകൾക്കു 25,000 രൂപ വരെ ചെലവിടാനാണ് അനുമതി.

English Summary: Government Increased the amount of money that can be spent on events attended by Ministers in Local Bodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com