തൊടുപുഴ ∙ അറ്റകുറ്റപ്പണിക്കിടെ ട്രാൻസ്ഫോമറിൽനിന്നു വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തൻപുരയ്ക്കൽ മനു തങ്കപ്പൻ (40) ആണ് മരിച്ചത്.
മൂലമറ്റം ഇലപ്പള്ളി ഭാഗത്ത് അറ്റകുറ്റപ്പണിക്കിടെ ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
English Summary: KSEB Staff Electrocuted at Idukki