തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് കൂടുതൽ വിമാനങ്ങൾ; യാത്രക്കാർക്ക് നേട്ടം

flight
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് മാലദ്വീപിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂടുന്നു. മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാൽഡീവിയൻ എയർലൈൻസിന്റെ സർവീസ് പുനരാരംഭിച്ചു. സർവീസുകളുടെ എണ്ണം മേയ് 29 മുതൽ ആഴ്ചയിൽ 5 ദിവസമായി വർധിക്കും.

ഹാനിമാധുവിലേക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ്. ഞായർ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3.40ന് തിരിച്ചുപോകും. മാലെയിലേക്ക് നിലവിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് ഉള്ളത്. ബുധൻ, ഞായർ ദിവസങ്ങളിലാണ് പുതിയ സർവീസ് തുടങ്ങുന്നത്.

വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും. മാലദ്വീപിൽനിന്ന് ചികിത്സാർഥം കേരളത്തിൽ എത്തുന്നവർക്കു പുറമേ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് മാലദ്വീപിൽ ജോലി ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും സർവീസ് പ്രയോജനപ്പെടും.

English Summary: More flight services to Maldives from Trivandrum Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS