‘പി.സി.ജോർജ് ഒളിവിൽ, ഫോൺ സ്വിച്ച് ഓഫ്; ഉച്ചയ്ക്ക് വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു’

pc-george-house-1248
പി.സി.ജോർജിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ (ഇടത്), പി.സി.ജോർജ് (വലത്)
SHARE

കൊച്ചി ∙ വെണ്ണല വിദ്വേഷപ്രസംഗക്കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജ് ഒളിവിലെന്ന് പൊലീസ്. ജോർജിനെ അന്വേഷിച്ച് കൊച്ചിയിൽനിന്നുള്ള പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പി.സി. ജോർജിനെ ഫോണിലും ബന്ധപ്പെടാനാകുന്നില്ലെന്ന് മട്ടാഞ്ചേരി എസിപി എ.ജി.രവീന്ദ്രനാഥ് പറഞ്ഞു.

‘പി.സി.ജോർജ് ഉച്ചയോടെ വീട്ടിൽനിന്നു പോയതാണ്. ബന്ധുവീടുകളിലും പരിശോധന നടത്തി. ജോർജിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ടവർ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ല. പി.സി.ജോർജ് ഉച്ചയ്ക്കു വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും.’– എസിപി പറഞ്ഞു.

വെണ്ണല വിദ്വേഷപ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്നും മതസ്പര്‍ധയ്ക്കും ഐക്യം തകരാനും ഇതു കാരണമാകുമെന്നും കോടതി പറ‍ഞ്ഞു.

വെണ്ണല മഹാദേവക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസാണെന്നുമായിരുന്നു ജോർജിന്റെ വാദം.

English Summary: PC George Absconding, Says Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA