കേരളത്തിൽ പെട്രോളിന് 10.40 രൂപ, ഡീസലിന് 7.37 രൂപ കുറയും; എൽപിജിക്ക് സബ്സിഡി

INDIA-ECONOMY-PETROLEUM-RELIANCE
An employee attends a customer at the Reliance Industries Petrol pump in Navi Mumbai on June 24, 2021. (Photo by Punit PARANJPE / AFP)
SHARE

ന്യൂഡൽഹി ∙ രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോടെ വിപണിയിൽ പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറയും. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് 10 രൂപ 40 പൈസയും ഡീസൽ 7 രൂപ 37 പൈസയും കുറയും.

കേന്ദ്രസർക്കാർ കുറച്ച നികുതിക്ക് ആനുപാതികമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറച്ചതിനാലാണ് ഇത്. കേന്ദ്രനടപടി സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി മറ്റു ചില നിർണായക പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.

മറ്റു സുപ്രധാന പ്രഖ്യാപനങ്ങൾ

∙ പാചകവാതക സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി. ഉജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറിനാണ് സബ്സിഡി.

∙ വളങ്ങൾക്ക് 1.10 കോടി രൂപയുടെ സബ്‌സിഡി. ഈ വർഷത്തെ ബജറ്റിലെ 1.05 ലക്ഷം കോടിക്ക് പുറമേയാണിത്.

∙ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും ഇടനിലക്കാരുടെയും കസ്റ്റംസ് തീരുവയിൽ ഇളവ്.

∙ സ്റ്റീലിന്റെ ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ചുമത്തും.

English Summary: Bonanza for the public! Petrol and diesel prices reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS