ADVERTISEMENT

മലപ്പുറം∙ നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ നേവിയുടെ തിരച്ചിൽ തുടരുന്നു. കസ്റ്റഡിയിലുള്ള മുഖ്യ പ്രതി ഷൈബിൻ അഷ്റഫും കൂട്ടു പ്രതികളും നൽകിയ മൊഴികളെ അടിസ്ഥാനമാക്കിയാണ് നേവി സംഘത്തിന്റെ തിരച്ചിൽ. 2020 ഒക്ടോബറിലാണ് ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി എടവണ്ണ സീതീഹാജി പാലത്തിൽനിന്ന് പുഴയിലേക്ക് എറിഞ്ഞത്. പാലത്തിന്റെ മൂന്നാം തൂണിനു സമീപമാണ് മൃതദേഹം തള്ളിയതെന്നാണു മൊഴി.

കനത്ത മഴയെത്തുടർന്നു പുഴയിൽ ജലനിരപ്പ് ഉയർന്നതും കുത്തൊഴുക്കും തിരച്ചിലിനു തടസ്സമായിട്ടുണ്ട്. ആധുനിക സംവിധാനങ്ങൾ സഹിതമെത്തിയ അഞ്ചംഗ സംഘമാണ് ചാലിയാറിൽ തിരച്ചിൽ നടത്തിയത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകുന്ന കാര്യത്തിൽ അന്വേഷണ സംഘം ആലോചിച്ചു തീരുമാനിക്കും.

English Summary: Shaba Sherif Murder Case - Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com