ADVERTISEMENT

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31–ാം ചരമവാർഷികത്തിൽ പ്രണാമം അർപ്പിച്ച് രാജ്യം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പി.ചിദംബരം, സച്ചിൻ പൈലറ്റ് എന്നിവർ ഡൽഹിയിലെ വീർഭൂമിയിൽ പുഷ്പാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് എന്നിവരും പ്രണാമം അർപ്പിച്ചു.

പിതാവിന്റെ ചരമവാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച രാഹുൽ ഗാന്ധി, അദ്ദേഹം  തനിക്കും പ്രിയങ്കയ്ക്കും അദ്ഭുത പിതാവ് ആയിരുന്നുവെന്ന് പറഞ്ഞു. ‘ദീർഘവീക്ഷണമുള്ള നേതാവായിരുന്നു എന്റെ അച്ഛൻ. ആധുനിക ഇന്ത്യയെ രൂപപ്പെടുത്താൻ അദ്ദേഹത്തിന്റെ നയങ്ങൾ സഹായിച്ചു. അദ്ദേഹം കരുണയും ദയയും ഉള്ള മനുഷ്യനായിരുന്നു.

ക്ഷമയുടെയും സഹാനുഭൂതിയുടെയും മൂല്യം പഠിപ്പിച്ച് എനിക്കും പ്രിയങ്കയ്ക്കും അദ്ഭുതകരമായ പിതാവായി. ഞാൻ അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യുന്നു. ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച സമയം സ്നേഹത്തോടെ ഓർക്കുന്നു’– രാഹുൽ ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധിയെ കുറിച്ചുള്ള ട്രിബ്യൂട്ട് വിഡിയോയും അദ്ദേഹം പങ്കുവച്ചു. വിഡിയോ പ്രിയങ്ക ഗാന്ധി റിട്വീറ്റ് ചെയ്തു.

1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ എൽടിടിഇ ചാവേറാക്രമണത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 30 വർഷം ജയിലിൽ കഴിഞ്ഞ എ.ജി.പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.

rajiv-gandhi-1
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ രാജീവ് ഗാന്ധി വന്നപ്പോൾ. (ഫയൽ ചിത്രം)
rajiv-gandhi-2
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ രാജീവ് ഗാന്ധി വന്നപ്പോൾ. (ഫയൽ ചിത്രം)
rajiv-gandhi-3
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ രാജീവ് ഗാന്ധി വന്നപ്പോൾ. (ഫയൽ ചിത്രം)

English Summary: Tributes pour in on Rajiv Gandhi's 31st death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com