ഭോപ്പാൽ∙ അമ്മയുടെ ശവസംസ്‌കാര ചടങ്ങിൽ സഹോദരൻ പങ്കെടുക്കാത്തതിൽ ക്ഷുഭിതയായി സഹോദരി സഹോദര പുത്രനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 10 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മായിയെ കൊലപാതക ശ്രമത്തിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
ഭോപ്പാലിലെ പിതൃമാതാവിന്റെ കൂടെയാണ് കുട്ടി താമസിച്ചിരുന്നത്. ഇവരുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ ഝാൻസിയിൽനിന്ന് കുട്ടിയുടെ മാതാപിതാക്കൾ എത്തിയില്ല. ഇതോടെ കുട്ടിയുടെ അമ്മായി അസ്മ (40) രോഷാകുലയാകുകയും കുട്ടിയെ ആക്രമിക്കുകയുമായിരുന്നുവെന്ന് ഹനുമാൻഗഞ്ച് സ്റ്റേഷൻ ഇൻചാർജ് മഹേന്ദ്ര സിങ് ഠാക്കൂർ പറഞ്ഞു.
English Summary: Angered By Brother's Absence At Mother's Funeral, Aunt Attacks Nephew