കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു; 4 പേർക്ക് പരുക്ക്

car-lorry-collision-kozhikode-1
അപകടത്തിൽ തകർന്ന കാര്‍
SHARE

കോഴിക്കോട്∙ മടപ്പള്ളി നാദാപുരം റോഡ് കെ.ടി. ബസാർ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. കാറിൽ ഉണ്ടായിരുന്ന രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് കാരാപ്പറമ്പ് സ്വദേശികളായ രാഗേഷ്, അമ്മ ഗിരിജ എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാലുപേരുടെയും പരുക്ക് ഗുരുതരമെന്നാണ് വിവരം.

car-lorry-collision-kozhikode-2
അപകടത്തില്‍ തകർന്ന ലോറി

കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. എതിരെ വന്ന മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്. അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് രാഗേഷിനെ പറത്തെടുത്തത്. കാർ ഓടിച്ചിരുന്നത് രാഗേഷായിരുന്നു. രാഗേഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.

English Summary: 2 dead, 4 injured in road accident in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA