ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിൽ അടിക്കടി മാറ്റമുണ്ടാകുമെന്നും കേരള തീരത്ത് കൂടുതൽ ന്യൂനമർദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്ന സാഹചര്യമാണെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ്. എന്താണ് കേരളത്തില്‍ പെട്ടെന്നിങ്ങനെയൊരു കാലാവസ്ഥാ മാറ്റം? ഇത് ഏതെല്ലാം തരത്തിൽ കേരളത്തിനു ഭീഷണിയാകും? കാലാവസ്ഥാ പ്രവചനം നടത്തുന്നവർക്കു വെല്ലുവിളിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നും സന്തോഷ് പറയുന്നു. കാലാവസ്ഥയിൽ പെട്ടെന്നു മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ കേരളത്തിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്താനാണ് ശ്രമം. അങ്ങിനെയെങ്കിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും വരിക? കേരളത്തിലെ മഹാപ്രളയസമയത്ത് കാലാവസ്ഥാ പ്രവചനങ്ങൾ നൽകിയതു സംബന്ധിച്ച് സർക്കാരും കാലാവസ്ഥാ വകുപ്പുമായി ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ മഴ കനക്കുകയാണ്. കാലവർഷം എത്തും മുന്‍പേ പലയിടത്തും വെള്ളപ്പൊക്ക ഭീഷണിയും ശക്തം. വരുംനാളുകളിലും സർക്കാരുമായുള്ള ആശയവിനിമയത്തിൽ ആശയക്കുഴപ്പമുണ്ടാകുമോ? അതിനെ എങ്ങനെയായിരിക്കും കാലാവസ്ഥാ വകുപ്പ് മറികടക്കുക? പുതിയ കാലാവസ്ഥാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് കെ.സന്തോഷ്.
'കേരളത്തില്‍ തുടർമഴയും പ്രകൃതിക്ഷോഭവും പ്രതീക്ഷിക്കണം; അടിക്കടി കാലാവസ്ഥ മാറും'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.