ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച; എളമരം കടവ് പാലം തുറന്നുകൊടുത്ത് ബിജെപി

elamaram-kadavu-bridge-bjp
എളമരം കടവ് പാലത്തിന്റെ ജനകീയ ഉദ്ഘാടനം ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർവ്വഹിക്കുന്നു.
SHARE

കോഴിക്കോട്∙ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന എളമരം കടവ് പാലം ഞായറാഴ്ച ജനകീയ ഉദ്ഘാടനം നടത്തി തുറന്നുകൊടുത്ത് ബിജെപി ജില്ലാ കമ്മിറ്റി. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർദേശിച്ചതുപ്രകാരമാണ് ഇവിടെ പാലം പണിയാൻ സംസ്ഥാനസർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയതെന്ന് ജനകീയ ഉദ്ഘാടനത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു.

കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 35 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിച്ചത്. പാലത്തിന്റെ നിർമാണോദ്ഘാടനം അന്നു മന്ത്രി കെ.ടി.ജലീലാണ് നടത്തിയത്. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽനിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കി. കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിക്കുകയാണ് സംസ്ഥാന സർക്കാരെന്നും സജീവൻ പറഞ്ഞു.

തിങ്കളാഴ്ച പാലം ഉദ്ഘാടനം ചെയ്യാൻ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് വരുന്ന മന്ത്രിയെ സ്വീകരിച്ച് ആനയിച്ചതിൽ പ്രതിഷേധിച്ചാണ് ജനകീയ ഉദ്ഘാടനം നടത്തിയതെന്നും സജീവൻ പറഞ്ഞു. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനു കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്.

അതേസമയം, ഒരു പദ്ധതി ജനകീയമായി ഉദ്ഘാടനം ചെയ്യുന്നത് നല്ല കാര്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം ജനകീയ പരിപാടികൾ നടത്തിയാൽ കുഴപ്പമില്ല. വികസന പരിപാടികൾ നടത്തുമ്പോൾ എവറോളിങ് ട്രോഫിക്കുള്ള മത്സരമല്ല നാടിന് ഗുണം ഉണ്ടാവുക എന്ന് മാത്രമേ സർക്കാർ ചിന്തിക്കുന്നുള്ളൂ. സിസിആർഎഫ് ഫണ്ട് വേണമെങ്കിൽ കേന്ദ്ര ഫണ്ടാണെന്ന് പറയാം. വിവിധ സ്ഥലങ്ങളിൽനിന്നും പിരിച്ചെടുക്കുന്ന ഫണ്ടാണ് അതെന്നും മന്ത്രി പറഞ്ഞു.

English Summary: Elamaram Kadavu Bridge Inauguration by BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA