പെട്രോൾ വിലയിൽ ഇനി ദിവസവും ‘വികസനം’ ഉണ്ടാകും, പറ്റിക്കുന്നത് നിർത്തണം: രാഹുൽ

rahul-gandhi-12
രാഹുൽ ഗാന്ധി
SHARE

ന്യൂഡൽഹി∙ കേന്ദ്രസർക്കാർ ഇന്ധനവിലയിൽ എക്സൈസ് തീരുവ കുറച്ച് കുറവു വരുത്തിയതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇനി പെട്രോൾ വിലയിൽ ദിവസവും 0.8 രൂപയും ഡീസലിൽ 0.3 രൂപയും വർധിപ്പിച്ച് ‘വികസനം’ കൊണ്ടുവരുമെന്നാണ് രാഹുൽ പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു വിമർശനം.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ:

പെട്രോൾ വില:

മേയ് 1, 2020 – 69.5 രൂപ

മാർച്ച് 1, 2022 – 95.4 രൂപ

മേയ് 1, 2022 – 105.4 രൂപ

മേയ് 22, 2022 – 96.7 രൂപ

ഇനി പെട്രോൾ വിലയിൽ ദിവസവും 0.8 രൂപയും ഡീസലിൽ 0.3 രൂപയും വർധിപ്പിച്ച് ‘വികസനം’ കൊണ്ടുവരും. ജനങ്ങളെ പറ്റിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. റെക്കോർഡ് വിലക്കയറ്റത്തിൽനിന്ന് ശരിക്കുമൊരു ആശ്വാസം ജനങ്ങൾ അർഹിക്കുന്നുണ്ട്. 

English Summary: 'Expect petrol to see vikas. Govt must stop fooling citizens': Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA