മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി; ചടങ്ങ് വൃദ്ധസദനത്തിൽ

p-sreeramakrishnan-daughter-marriage-1
വിവാഹ ചടങ്ങിൽനിന്ന്.
SHARE

പൊന്നാനി (മലപ്പുറം)∙ മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം പിടിപി നഗർ വെറ്റ്പോളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീത് ആണ് വരൻ. തവനൂർ വൃദ്ധസദനത്തിൽവച്ച് ഞായറാഴ്ച രാവിലെ 9നായിരുന്നു വിവാഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.അബ്ദുറഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവാഹം തവനൂർ വൃദ്ധസദനത്തിൽവച്ചു മതിയെന്ന നിരഞ്ജനയുടെ തീരുമാനത്തെ തുടർന്നാണ് ഇവിടെ വച്ച് നടത്തിയത്. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളെല്ലാം ഇവർ ഇവിടെയാണ് ആഘോഷിക്കാറുള്ളത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയിലെ എച്ച്ആർ വിഭാഗത്തിലാണ് എംബിഎ ബിരുദധാരിയായ നിരഞ്ജന ജോലി ചെയ്യുന്നത്. എംബിഎയ്ക്കു പഠിക്കുമ്പോൾ നിരഞ്ജനയുടെ സീനിയർ ആയിരുന്നു സംഗീത്.

മകളുടെ വിവാഹ സമ്മാനമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് പി.ശ്രീരാമകൃഷ്ണൻ ആറ് പവൻ സ്വർണാഭരണം കൈമാറി. പി.വി.എ.ഖാദർ ഹാജി നഗറിൽ (ആർവി പാലസിൽ) സംഘടിപ്പിക്കുന്ന ഒൻപതാം ഘട്ട സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ വിവാഹിതരാകുന്ന യുവതികൾക്കാണ് സമ്മാനം കൈമാറിയത്.

p-sreeramakrishnan-daughter-marriage-2

English Summary: P Sreeramakrishnan's daughter Niranjana gets Married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA