ADVERTISEMENT

തിരുവനന്തപുരം ∙ ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത് (46) അന്തരിച്ചു. വൃക്ക രോഗത്തിനു ചികിത്സയിലിരിക്കെ തിരുവനന്തപുരത്തു സഹോദരിയുടെ വീട്ടില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്നിനു തൈക്കാട് ശാന്തികവാടത്തില്‍. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്.

എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമയിലെ ‘അമ്പിളിപ്പൂവട്ടം പൊന്നുരുളി’ എന്ന ഗാനത്തിലൂടെയാണ് പ്രശസ്തയായത്. മിസ്റ്റര്‍ റോമിയോയില്‍ എ.ആര്‍.റഹ്മാന്റെ സംഗീത സംവിധാനത്തിൽ പാടിയ ‘തണ്ണീരൈ കാതലിക്കും’ എന്ന ഗാനം ഹിറ്റായിരുന്നു. പഴശ്ശിരാജയിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’, കാക്കക്കുയിലിലെ ‘ആലാരെ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവയും കയ്യടി നേടി. കുരുതി സിനിമയുടെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.

English Summary: Playback singer Sangeetha Sajith passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com