പ്രവാസിയുടെ കൊലപാതകം: മൂന്നു പേർ കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം എട്ടായി

Abdul Jaleel
അബ്ദുൽ ജലീൽ
SHARE

മലപ്പുറം∙ അഗളി സ്വദേശിയും പ്രവാസിയുമായ അബ്ദുൽ ജലീലിന്റെ കൊലപാതകത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍, കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍, അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മൽ (റോഷന്‍) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവില്‍ താമസിക്കാനും സഹായിച്ച ബന്ധുവും സുഹൃത്തുക്കളുമാണ് പിടിയിലായവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മുഖ്യപ്രതി യഹിയയ്ക്കായുള്ള തിരച്ചിൽ തുടരുന്നു.

കൃത്യം നടത്തിയ ശേഷം യഹിയയ്ക്ക് ഒളിവില്‍ പോകുന്നതിന് മൊബൈല്‍ഫോണും സിംകാര്‍ഡും എടുത്ത് നൽകി രഹസ്യകേന്ദ്രത്തില്‍ താമസ സൗകര്യം ഒരുക്കിക്കൊടുത്തത് ഈ മൂന്നുപേരുമാണ്. നബീലാണ് മൊബൈല്‍ഫോണ്‍ എടുത്ത് നൽകിയത്. നബീലിന്‍റെ ഭാര്യാ സഹോദരനായിരുന്നു സിം കാര്‍ഡ് സ്വന്തം പേരില്‍ എടുത്തത് നല്‍കിയത്. മരക്കാര്‍ പാണ്ടിക്കാട് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയതാണ് നബീല്‍. നേരത്തേ മണികണ്ഠൻ, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുൽ അലി, അൽത്താഫ് എന്നിവർ അറസ്റ്റിലായിരുന്നു.

മേയ്15ന് രാവിലെ സൗദിയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ജലീലിനെ സ്വർണം കിട്ടിയില്ലെന്ന കാരണത്താല്‍ യഹിയയും സംഘവും തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. നാല് ദിവസത്തോളം അനസ് ബാബുവിന്റെ പെരിന്തൽമണ്ണയിലെ ഫ്ലാറ്റിലും ആക്കപ്പറമ്പിലെ മൈതാനത്തും മുഹമ്മദ് അബ്ദുൽ അലിയുടെ പൂപ്പലത്തെ വീട്ടിലുംവച്ച് മർദിച്ചു.

മേയ് 19ന് രാവിലെ അവശനായ നിലയിൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് യഹിയ മുങ്ങി. ചികിത്സയിലിരിക്കെ ജലീല്‍ മേയ് 20ന് പുലർച്ചെ മരിച്ചു. അവശനിലയിൽ വഴിയിൽ കിടക്കുന്നതു കണ്ട് കൊണ്ടുവന്നതായിരുന്നു എന്നാണ് യഹിയ ആശുപത്രിയിൽ പറഞ്ഞത്. പൊലീസ് അന്വേഷണത്തിലാണ് സ്വർണക്കടത്തു വിവരം പുറത്തുവരുന്നത്.

English Summary: Three more arrested in Abdul Jaleel Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA