വെടിനിർത്തൽ തള്ളി യുക്രെയ്ൻ; ‘നയതന്ത്രം’ മാത്രമാണ് യുദ്ധംനിർത്താൻ വഴി: സെലൻസ്കി

1248-volodymyr-zelensky
സൈനികർക്കൊപ്പം വൊളോഡിമിർ സെലൻസ്കി
SHARE

കീവ്∙ കിഴക്കൻ ഡോൺബാസ് മേഖല പിടിച്ചെടുക്കാൻ റഷ്യ ഊർജിത ശ്രമം നടത്തുന്നതിനിടെ വെടിനിർത്തലിനില്ലെന്ന് യുക്രെയ്ൻ. തങ്ങളുടെ പ്രദേശം വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പിനും ഇല്ലെന്നാണ് യുക്രെയ്ന്റെ നിലപാട്. മരിയുപോൾ പിടിച്ചെടുത്തതുപോലെ ഡോൺബാസിലും എല്ലാ വശവും വളഞ്ഞ് യുക്രെയ്ൻ സൈനികരെ ബന്ദിയാക്കാനുള്ള നീക്കമാണോ റഷ്യ നടത്തുന്നതെന്ന സംശയം ഉയരുന്നു.

ഡോൺബാസിലെ രണ്ടു പ്രവിശ്യകളിലൊന്നായ ലുഹാൻസ്കിനു നേർക്കാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതിനു മുൻപുതന്നെ ലുഹാൻസ്ക്, മറ്റൊരു പ്രവിശ്യയായ ഡോണെറ്റ്സ്ക് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങൾ റഷ്യൻ പിന്തുണയോടെ വിമതരുടെ നിയന്ത്രണത്തിലായിരുന്നു. ഇതു പൂർണമായി പിടിച്ചെടുക്കാനാണ് റഷ്യയുടെ നീക്കം. 

നേരത്തേ പിടിച്ചെടുത്ത ക്രൈമിയയിലേക്കു കടക്കാൻ യുക്രെയ്നിൽ നിന്നുള്ള ഇടനാഴി റഷ്യ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ‍ഡോൺബാസിലെ സാഹചര്യം തീർത്തും ബുദ്ധിമുട്ടേറിയതാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. നയതന്ത്രത്തിലൂടെ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാവുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം സെലൻസ്കി പറഞ്ഞിരുന്നു. 

English Summary: Ukraine rules out ceasefire and insists only 'diplomacy' can end war, as fighting intensifies in Donbas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS