ADVERTISEMENT

തിരുവനന്തപുരം∙ മുൻ എംഎൽഎ പി.സി.ജോർജ് വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗം സിപിഎമ്മിന് വേണ്ടി വിവാദ ദല്ലാള്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെയും അടുത്തിടെ കോൺഗ്രസ് വിട്ട എം.ബി.മുരളീധരന്‍റെയും അടുപ്പക്കാരനായ ‘വ്യക്തി’ ആണ് വെണ്ണല ക്ഷേത്രത്തില്‍ പി.സി.ജോര്‍ജിനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ആരെക്കുറിച്ചാണ് പറയുന്നതെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചാല്‍ മതി.

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം.ബി.മുരളീധരനെ സിപിഎമ്മില്‍ എത്തിച്ചത് ഇ.പി.ജയരാജന്‍റെ സുഹൃത്തായ ദല്ലാളാണെന്നും സതീശന്‍ പറഞ്ഞു. അതേസമയം, വി.ഡി.സതീശന്‍ ആരോപിക്കുന്ന വ്യക്തി തന്‍റെ അടുത്ത സുഹൃത്താണെന്ന് എം.ബി.മുരളീധരൻ വ്യക്തമാക്കി.

English Summary: VD Satheesan on PC George Vennala Hate Speech 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com