ന്യൂഡൽഹി∙ കശ്മീരിൽ നേരത്തേയുണ്ടായിരുന്ന അവസ്ഥയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ നേതൃത്വം. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ ഒരു കൊച്ചുകുട്ടി വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളിച്ചത് നേരത്തേ കശ്മീരിൽ പണ്ഡിറ്റുകൾക്കെതിരെ ആക്രമണമുണ്ടാകുന്നതിനു മുൻപ് കേട്ട തരത്തിലുള്ളതാണ്.
ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊലപ്പെടുത്തുന്നത് ‘ആസാദി’യാണെന്നാണ് മുദ്രാവാക്യം വിളിച്ചത്. ഇത് നേരത്തേ ‘ടുക്ഡെ ടുക്ഡെ’ ഗ്യാങ് നടത്തിയ സമരങ്ങളിലും കശ്മീരിൽ തീവ്രവാദികളുടെ പ്രകടനത്തിലും മുഴങ്ങിക്കേട്ടതാണെന്നും ബിജെപി പ്രസ്താവനയിൽ പറഞ്ഞു.
English Summary: BJP on hate slogan at Popular Front rally