ADVERTISEMENT

ന്യൂഡൽഹി∙ വിലക്കയറ്റം തടയാൻ രണ്ട് ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കാനാലോചിച്ച് കേന്ദ്രസർക്കാർ. വിലക്കയറ്റം നിയന്ത്രണാതീതമെന്ന സ്ഥിതി വന്നതോടെ പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് നികുതി കുറച്ചതോടെ കേന്ദ്രത്തിന്  ഒരു വർഷം ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം. ഇതിന്റെ ഇരട്ടിയാണ് ചെലവഴിക്കാൻ ആലോചിക്കുന്നത്. രാസവളങ്ങൾക്ക് സബ്‌സിഡി നൽകാൻ 50,000 കോടി അധികമായി സർക്കാർ വകയിരുത്തും. 

കഴി‍ഞ്ഞ 8 വർഷത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 7.79% ആയി. ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റം ഏപ്രിലിൽ 8.38% ആയി. ഗുജറാത്ത്, ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പും അടുത്തെത്തി നിൽക്കുന്നു. ഇവയെല്ലാം തലവേദനയായതോടെയാണ്. മോദി സർക്കാർ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എണ്ണ വില ഇനിയും ഉയർന്നാൽ ഒരിക്കൽ കൂടി നികുതി കുറക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കും. ഇതിന് പുറമെ രാസവളങ്ങൾക്ക് സബ്‌സിഡി നൽകാൻ 50,000 കോടി അധിക ചിലവും സർക്കാർ കണക്കാക്കുന്നു. ഇതിനായി എല്ലാമാണ് രണ്ട് ലക്ഷം കോടി അധികമായി ചെലവഴിക്കുക. ഇവക്കായി സർക്കാരിന് അധിക തുക കടമെടുക്കേണ്ടി വന്നേക്കും. ഫെബ്രുവരിയിലെ ബജറ്റ് പ്രഖ്യാപന പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ 14.31 ലക്ഷം കോടി രൂപ കടമെടുക്കാനാണ് സർക്കാർ പദ്ധതി. 

യുക്രെയ്നിലെ യുദ്ധമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണമായി സർക്കാർ പറയുന്നത്. യുദ്ധം ആഗോളതലത്തിൽതന്നെ വിലക്കയറ്റത്തിനു വഴിവച്ചു. ഈ സാഹചര്യത്തിലാണ് വരുമാന നഷ്ടം സഹിച്ചാണെങ്കിലും വിലക്കയറ്റ നിയന്ത്രണ നടപടികൾക്കു സർക്കാർ തയാറാവുന്നത്. 

വിലക്കയറ്റം സാധാരണക്കാരെ ഞെരുക്കുന്ന സ്ഥിതിയിൽ വിപണി മാന്ദ്യത്തിലായിരുന്നു. വിൽ‍പന കുറയുന്നതിനാൽ പല കമ്പനികളും ഉൽപാദനവും കുറയ്ക്കുന്ന സ്ഥിതിയുണ്ടായി. ഓട്ടമൊബീൽ വിപണിയിലും ഇതാണു സ്ഥിതി. നിർമാണ മേഖല പ്രതിസന്ധിയിലാവുന്നത് സർക്കാരിനും പ്രശ്നമാകുന്നുവെന്ന് ധനമന്ത്രിതന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English Summary: Government To Spend Additional ₹ 2 Lakh Crores To Check Inflation: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com