ADVERTISEMENT

ടോക്കിയോ ∙ ചൈനയെ നേരിടാന്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഇന്ത്യ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന് ടോക്കിയോയില്‍ തുടക്കമായി. വ്യാപാരം വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള കൂട്ടായ്മയില്‍ 13 രാജ്യങ്ങള്‍ അംഗങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ചടങ്ങില്‍ പങ്കെടുത്തു. കോവിഡാനന്തര ലോകത്ത് ഇന്ത്യ – ജപ്പാന്‍ സഹകരണം ഏറെ സുപ്രധാനമാണെന്ന് മോദി ട്വീറ്റ് ചെയ്തു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ തലസ്ഥാനമായ ടോക്കിയോയില്‍ എത്തിയ മോദി വിവിധ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിത, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഒാസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

വെണ്ണയിലല്ല, കല്ലില്‍ വരയ്ക്കുന്നവനാണ് താനെന്ന് പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ‘ഭാരത് ചലോ ഭാരത് സേ ജുഡോ’ പദ്ധതിയുടെ ഭാഗമാവാൻ ഓരോ പ്രവാസി ഇന്ത്യക്കാരനും തയാറാകണമെന്ന് മോദി അഭ്യർഥിച്ചു. ഇന്ത്യയുടെ വികസനത്തിൽ ജപ്പാൻ വഹിച്ച പങ്കിനെ ഉയർത്തിക്കാട്ടാൻ ജപ്പാൻ വാരം ആചരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 'ജപ്പാനിൽ ഞാൻ എപ്പോൾ വന്നാലും ഇവിടെ താമസമാക്കിയ ഇന്ത്യക്കാർ നൽകുന്ന സ്നേഹം അതിശയപ്പെടുത്തുന്നു.' വർഷങ്ങളായി രാജ്യം വിട്ടു ജപ്പാനിൽ സ്ഥിരതാമസമാക്കിയിട്ടും ഇന്ത്യൻ സംസ്കാരത്തോടും മൂല്യത്തോടും പ്രവാസി ജനം കാട്ടുന്ന താൽപ്പര്യം തന്നെ അദ്‌ഭുതപ്പെടുത്തിയെന്നും മോദി പറഞ്ഞു.   

English Summary: Modi's Japan visit: India-Pacific Economic framework decided in Tokyo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com