ചാടി ചവിട്ടി, വീണിട്ടും മർദനം; വിദ്യാർഥിനിയോട് ക്രൂരത; വിഡിയോ പങ്കുവച്ച് മുഖ്യമന്ത്രിയും

boy-raining-kicks-on-girl-jharkhand
സ്കൂൾ വിദ്യാർഥിനിയെ മർദിക്കുന്ന ആൺകുട്ടി. വിഡിയോ ദൃശ്യത്തിൽനിന്ന്
SHARE

റാഞ്ചി∙ ആദിവാസി വിഭാഗത്തിൽപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ അതിക്രൂരമായി മർദിച്ചതിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെ നടപടിയുമായി ജാർഖണ്ഡ് സർക്കാർ. വിഡിയോ റീട്വീറ്റ് ചെയ്ത മുഖ്യമന്ത്രി ഹേമന്ത് സോറൻ, സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശം നൽകി.

പാകൂർ ജില്ലയിൽനിന്നുള്ള വിഡിയോയാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. സ്കൂളിൽ പോകാൻ യൂണിഫോമും ബാഗും ധരിച്ചെത്തിയ പെൺകുട്ടിയെ ഒരു ആൺകുട്ടി ചവിട്ടി വീഴ്ത്തി ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആൺകുട്ടിയുടെ സുഹൃത്തുക്കൾ തന്നെയാണ് വിഡിയോ പകർത്തി സൈബർ ഇടങ്ങളിൽ പങ്കുവച്ചത്.

മർദിച്ച ആൺകുട്ടി വിദ്യാർഥിയാണെന്നും പ്രായപൂർത്തിയായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രണയത്തിന്റെ പേരിലുള്ള തർക്കമാണോ മർദനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മുഖ്യമന്ത്രി അടക്കം ഇടപെട്ടതോടെ വിഷയത്തിൽ സജീവ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary: Jharkhand CM orders action after video of boy raining kicks on girl goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA