ADVERTISEMENT

കൊച്ചി∙ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഉയര്‍ന്ന വിദ്വേഷ മുദ്രാവാക്യത്തിലടക്കം ശരിയായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ദുരൂഹമെന്ന് കെസിബിസി. കൊച്ചുകുട്ടി വിളിക്കുന്ന മുദ്രാവാക്യം പോലും കേരളം നടുക്കത്തോടെയാണ് കേള്‍ക്കുന്നത്. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുമെന്നാണ് മുദ്രാവാക്യത്തിന്റെ ഉള്ളടക്കം. കേരള സമൂഹത്തില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്.

തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞുവെന്ന കുറ്റം ചുമത്തിയ വ്യക്തിയെ ജയിലിലടയ്ക്കാനാണ് സര്‍ക്കാരിന്റെ തിടുക്കമെന്നും കെസിബിസി പ്രസ്താവനയിൽ വ്യക്തമാക്കി ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രവാക്യം വിളിച്ച സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. 10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

English Summary: KCBC slams Kerala government over Popular Front Rally Provocative Slogan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com