കൊച്ചിയിൽ അഭിഭാഷകനു വെടിയേറ്റ സംഭവം: 2 പേർ അറസ്റ്റിൽ, 2 പേർ ഒളിവിലെന്ന് പൊലീസ്

gold-thief-arrest
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി∙ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനു സമീപം എയർഗൺ ഉപയോഗിക്കുന്നതിനിടെ അഭിഭാഷകനു വെടിയേറ്റ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കളമശേരി കുറ്റിക്കാട്ടുകര പുതിയ റോഡ് വസന്തവിഹാറിൽ അർജുൻ (22), കറുകപ്പള്ളി കണറ്റിൻകരതുണ്ടിയിൽ ഉബൈസ് (29) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേർ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ട്. 

ശനിയാഴ്ച അർധരാത്രി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പറവൂർ സ്വദേശിയും അഭിഭാഷകനുമായ അജ്മലിന്റെ ചെവിക്കു സമീപം വെടിയേറ്റത്. അജ്മലിന്റെ പരാതിയി്ൽ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം റീൽസിനു വേണ്ടി വിഡിയോ ഷൂട്ടു ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണെന്ന് അറസ്റ്റിലായവർ പറയുന്നു.

ആറുമാസം മുൻപാണ് കൊച്ചിയിലെ തോക്കു വ്യാപാര കേന്ദ്രത്തിൽനിന്ന് 4500 രൂപയ്ക്ക് അർജുൻ ഏയർഗൺ വാങ്ങിയത്. കൈത്തോക്കിന് സമാനമായ എയ‌ർ ഗണ്ണിന്റെ നിറം മാറ്റിയത് സുഹൃത്തുക്കളെ കാണിക്കാനാണ് സ്റ്റേഡിയത്തിനു സമീപം എത്തിയത്. സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് അവർക്കൊപ്പം റീൽസ് ഷൂട്ടിങ് നടത്തുമ്പോഴായിരുന്നു അറിയാതെ കാഞ്ചി വലിച്ചത്. പിന്നാലെ, ഒപ്പമുണ്ടായിരുന്നവർ ബൈക്കിലും അല്ലാതെയും സ്ഥലം വിട്ടു. ആശുപത്രിയിൽനിന്നു ലഭിച്ച വിവരത്തിന്റെയും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നുമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

അതേസമയം, കുറച്ചു കാലമായി എറണാകുളം കലൂർ സ്റ്റേഡിയം പരിസരം ലഹരി സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ 24ന് ഇവിടെ വെടിവയ്പുണ്ടാകുകയും വടിവാൾ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പൊലീസെത്തി യുവാക്കളുടെ സംഘങ്ങളെ അടിച്ചോടിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

English Summary: Lawyer gets shot in Kochi, Two arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA