താൻ വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയെ മോചിപ്പിക്കണമെന്ന് 14 വർഷത്തിനു ശേഷം ആവശ്യപ്പെട്ട ഒരു ന്യായാധിപനുണ്ട് കേരളത്തിൽ. സുപ്രീം കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെ.ടി. തോമസ്. ശിക്ഷയിളവ് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ട ആ പ്രതിയെ 30 വർഷത്തിനു ശേഷം കഴിഞ്ഞ ദിവസം കോടതി ഇടപെട്ട് മോചിപ്പിച്ചു– പേരറിവാളൻ. ഒരുപാട് നേരത്തേ സംഭവിക്കേണ്ടതായിരുന്ന നീതിയായിരുന്നു ഇതെന്നാണ് കെ.ടി.തോമസ് വ്യക്തമാക്കുന്നത്. വളരെ വിരളമായ സന്ദർഭങ്ങളിൽ മാത്രമേ വധശിക്ഷ വിധിക്കാവൂ. രാഷ്ട്രം അതിന്റെ കുഞ്ഞുങ്ങളെ ശിക്ഷിക്കേണ്ടതു നന്നാകാൻ വേണ്ടിയാകണമെന്നും കെ.ടി. തോമസ് പറയുന്നു. എന്നിട്ടും അദ്ദേഹം മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസിൽ പ്രതികൾക്കു വധശിക്ഷ വിധിച്ചത് എന്തുകൊണ്ടാണ്? വിധിപ്രഖ്യാപനം കഴിഞ്ഞു 14 വർഷം കഴിഞ്ഞപ്പോൾ സോണിയ ഗാന്ധിക്കു കത്തയച്ചത് എന്തിനാണ്? ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ പിടിച്ചുകുലുക്കിയ രാജീവ് ഗാന്ധി വധക്കേസിന്റെ നാൾ വഴികളെക്കുറിച്ചും ശിക്ഷാ വിധികളെക്കുറിച്ചും മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുകയാണ് ജസ്റ്റിസ് കെ.ടി. തോമസ്.
HIGHLIGHTS
- പേരറിവാളനെതിരെ ഒരുപാട് തെളിവുകൾ നിലനിന്നിരുന്നു
- രാജീവ് വധക്കേസ് പ്രതികളുടെ കാര്യം പറഞ്ഞ് സോണിയ ഗാന്ധിക്ക് കത്തയച്ചു
- സ്വയരക്ഷയ്ക്ക് ഉതകുന്നതാണെങ്കിൽ മാത്രം മതി വധശിക്ഷയെന്നും ജസ്റ്റിസ് കെ.ടി.തോമസ്
- പേരറിവാളിന്റെ ‘വിധി’യിൽ സുപ്രീംകോടതി ഇടപെട്ടതെങ്ങനെ?