കണ്ണൂര്‍∙ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപ്പേപ്പര്‍ ആവര്‍ത്തനം. എംഎസ്‌സി മാത്തമാറ്റിക്സ് പരീക്ഷയിലാണ് ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ചത്. നാലാം സെമസ്റ്ററിലെ പരീക്ഷയിലാണ് കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ വന്നത്.
മുൻപ് ബോട്ടണി പരീക്ഷയുടെ ചോദ്യപ്പേപ്പർ ആവർത്തിച്ചിരുന്നു. ഇതെത്തുടർന്ന് പരീക്ഷ കൺട്രോളർ പി.ജെ.വിൻസന്റ് നാളെ സ്ഥാനമൊഴിയാനിരിക്കെയാണ് ചോദ്യപ്പേപ്പർ വീണ്ടും ആവർത്തിച്ചത്. സർവകലാശാല അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടില്ല. വിദ്യാർഥികളടക്കം സർവകലാശാലയ്ക്ക് പരാതി നൽകി.
English Summary: Question paper repeats in Kannur University