ADVERTISEMENT

കൊച്ചി ∙ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്നതും വിലക്കേണ്ടതല്ലേ എന്നു ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ കണ്ടതിന്റെ പശ്ചാത്തലത്തിലാണു പോക്സോ കേസുകൾ പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് പി.ഗോപിനാഥിന്റെ വാക്കാലുള്ള പരാമർശം. 

'കുട്ടികളെ പാർട്ടിയുടെ റാലികളിൽ പങ്കെടുപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയായി വരികയാണ്. അത് എത്രമാത്രം നിയമപരമാണ്? മനസ്സിൽ മതവിദ്വേഷവുമായി വളരുന്ന ഒരു പുതിയ തലമുറയെയാണോ അവർ വളർത്തിയെടുക്കുന്നത്? ഈ കുട്ടികൾ വളർന്നു വരുമ്പോൾ ഇവരുടെ മനസ്സ് എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുക?' അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ രാഷ്ടീയ, മത റാലികളുടെ ഭാഗമാക്കാമോയെന്നും കോടതി ചോദിച്ചു.

English Summary: Shouldn't we ban children from attending political ralllies, asks Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com